Advertisment

തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡി.സി.സി. പ്രസിഡന്റ് തങ്കപ്പന് ഒഴിഞ്ഞുമാറാനാകുമോ? രാജി വയ്ക്കുക; രമ്യ ഹരിദാസിന്റെ തോൽവിയിൽ ഡി.സി.സി. പ്രസിഡന്റിനെതിരേ പോസ്റ്ററുകൾ

New Update
33455

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡി.സി.സി. പ്രസിഡന്റിനെതിരേ പോസ്റ്റര്‍.

Advertisment

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ രാജിവയ്ക്കണമെന്നാണ് പോസ്റ്റർ.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പാലക്കാട് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.

  'ആലത്തൂരിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡി.സി.സി. പ്രസിഡന്റ് തങ്കപ്പന് ഒഴിഞ്ഞുമാറാനാവുമോ?. സംഘടനയുടെ പ്രശ്‌നങ്ങള്‍ മുന്നേ കൂട്ടി അറിയിച്ചപ്പോഴും നിസംഗത കാട്ടിയ തങ്കപ്പന്‍ രാജിവയ്ക്കുക. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പന് കൂടിയുള്ളതാണ്. രാജിവയ്ക്കുക'.- എന്നാണ് പോസ്റ്ററില്‍ പറയുന്നത് .

ആലത്തൂരില്‍ മന്ത്രി കെ. രാധാകൃഷ്ണനോടാണ് സിറ്റിങ് എം.പിയായ രമ്യ ഹരിദാസ് പരാജയപ്പെട്ടത്. തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പഴിച്ച്‌ ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തു വന്നിരുന്നു. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ. തങ്കപ്പന്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertisment