New Update
/sathyam/media/media_files/bot56pUuBhkoDsrJHDis.jpg)
കൊല്ലം: ചടയമംഗലത്ത് ഗാന്ധി പ്രതിമ നിലത്ത് വീണ് തകര്‍ന്ന നിലയില്‍. ഇന്ന് പുലര്‍ച്ചയാണ് പ്രതിമ തകര്‍ന്ന നിലയില്‍ കാണുന്നത്. ചടയമംഗലം ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്തിന്റെ ആധീനതയിലുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
Advertisment
പ്രതിമ സ്തൂപത്തില്‍നിന്ന് ഇളകിയിരിക്കുകയായിരുന്നു. രാതിയില്‍ മാദ്യപിച്ചെത്തിയ ആരോ ഈ പ്രതിമയില്‍ ചാരിയതോ തള്ളിയതിനാലോ ആണ് പ്രതിമ തഴെ വീഴാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചശേഷമേ കൂടുതല്‍ വിവരങ്ങളറിയൂ. 1948ല്‍ ഗാന്ധിയനായ കുട്ടന്‍പിള്ള സ്ഥാപിച്ചതാണ് ഈ പ്രതിമ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us