നാ​ല് വ​യ​സു​കാ​ര​നെ കാ​ണാതായ സംഭവത്തിൽ നിർണായക വിവരം... ക​ളി​ച്ചു​കൊ​ണ്ട് വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​നെ  കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യാ​ണ്.

New Update
MISSING

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് - തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം.

Advertisment

ക​ളി​ച്ചു​കൊ​ണ്ട് വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​നെ അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി സു​ഹാ​ൻ മു​റ്റ​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യാ​ണ്.

വെ​ളു​ത്ത വ​ര​യു​ള്ള ടീ ​ഷ​ർ​ട്ടും ക​റു​ത്ത ട്രൗ​സ​റു​മാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

Advertisment