വിജയക്കുതിപ്പു തുടരാന്‍ കെ.എസ്.ആര്‍.ടി.സി, മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ചുള്ള പ്രത്യേക സര്‍വീസുകളുടെ ബുക്കിക്ക് അതിവേഗം പൂര്‍ത്തിയാകുന്നു; ജനപ്രിയമായി പുതിയ എ.സി. സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍

25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്തുന്നത്. 

New Update
OIP

കോട്ടയം:വിജയ കുതിപ്പു തുടരാന്‍ കെ.എസ്.ആര്‍.ടി.സി. മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ചുള്ള  പ്രത്യേക അധിക സര്‍വീസുകളുടെ ബുക്കിക്ക് അതിവേഗം പൂര്‍ത്തിയാകുന്നു. 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്തുന്നത്. 

Advertisment

അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് അതിവേഗം ബുക്കിങ്ങ് പൂര്‍ത്തിയാകുന്നത്. ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചു മാണ് പുതിയ എ.സി വോള്‍വോ സിറ്റര്‍ കം സ്ലീപ്പര്‍  സര്‍വീസ് നടത്തുന്നത്. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍‌സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 

കെ.എസ്.ആര്‍.ടി.സി. തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം 1.57 കോടി രൂപ ലാഭമുണ്ടാക്കി റെക്കോര്‍ഡിട്ടിരുന്നു. 10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ നേടിയത്. ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേന ഒന്നരകോടി രൂപയാണ് ലാഭം.  ഓണക്കാലത്ത് പുതിയ ബസുകള്‍ എത്തിയത് കെ.എസ്.ആര്‍.ടി.സിക്കു വലിയ നേട്ടമായിരുന്നു. 

ഇതോടെ നേരത്തെ ടെന്‍ഡര്‍ നല്‍കിയ 143 ബസുകള്‍ കൂടാതെ പുതിയ 180 ബസുകള്‍ കൂടി വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനമെടുത്തിരുന്നു. ഇതിനുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കും. പുതുതായി വാങ്ങുന്നവയില്‍ 100 എണ്ണം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിനാണ്. 50 എണ്ണം ഓര്‍ഡിനറി സര്‍വീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും.

സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്തുന്ന മിക്ക ബസുകളുടേയും കാലാവധി അവസാനിച്ചിരുന്നു. ഇനിയും കാലാവധി നീട്ടി നല്‍കാനില്ലെന്ന് കണ്ടാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. നേരത്തെ ടെന്‍ഡര്‍ നല്‍കിയ 143 ബസുകളില്‍ 86 എണ്ണം എത്തിയിരുന്നു.  ബോഡി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ശേഷിക്കുന്ന 57 ബസുകള്‍ കൂടി നിരത്തിലിറക്കും.

എ.സി സ്ലീപ്പര്‍, എ.സി സീറ്റര്‍ കം സ്ലീപ്പര്‍, എ.സി സീറ്റര്‍, പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍, മിനി ബസുകള്‍ എന്നിങ്ങനെ എല്ലാ ശ്രേണിയിലുമായാണ് പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്.

പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതുള്‍പ്പെടെ കെ.എസ്.ആര്‍.ടി.സിയുടെ ആകെ നവീകരണത്തിന് 187 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

Advertisment