ഹോം നഴ്സ് ജോലിക്കെത്തി സ്വര്‍ണവും പണവും  കവര്‍ന്ന് മുങ്ങി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദന(55)നാണ് പിടിയിലായത്. 

New Update
44466

ആലപ്പുഴ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദന(55)നാണ് പിടിയിലായത്. 

Advertisment

കഴിഞ്ഞ 19ന് ഹോം നഴ്സായി പുലിയൂര്‍ പൊറ്റമേല്‍ കടവ് വാലുപറമ്ബില്‍ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാനായാണ് ഇയാള്‍ വീട്ടിലെത്തിയത്. 20ന് പുലര്‍ച്ചെ ഇയാളെ കാണാതായി. 

അലമാരയില്‍ സൂക്ഷിച്ച നാല് പവന്‍ ആഭരണങ്ങളും കാല്‍ ലക്ഷം രൂപയും കവര്‍ന്നായിരുന്നു സ്ഥലം വിട്ടത്. ചെങ്ങന്നൂര്‍ സി.ഐ ദേവരാജന്‍, എസ്.ഐ വിനോജ്, എസ്.ഐ അസീസ്, രാജീവ്, സീനിയര്‍ സി.പി.ഒമാരായ സീന്‍കുമാര്‍, അരുണ്‍ പാലയുഴം, മിഥിലാജ്, സി.പി.ഒ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Advertisment