അമിത വണ്ണത്തെ തടുക്കാന്‍ ചെമ്പരത്തിപ്പൂവ്

അമിതവണ്ണത്തില്‍ നിന്ന് രക്ഷനേടാന്‍ ചെമ്പരത്തി ചായ സഹായിക്കും. 

New Update
vastutips-1712921406

ആര്‍ത്തവ സംബന്ധമായ വേദനയും അമിത രക്തസ്രാവവും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 

Advertisment

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് (ലിവര്‍ സിറോസിസ്) കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതിലുണ്ട്. അമിതവണ്ണത്തില്‍ നിന്ന് രക്ഷനേടാന്‍ ചെമ്പരത്തി ചായ സഹായിക്കും. 

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. താരന്‍ അകറ്റാനും മുടിയുടെ ആരോഗ്യത്തിനും ചെമ്പരത്തി പൂവും ഇലയും ഉപയോഗിക്കാം. ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാന്‍ ചെമ്പരത്തി ചായ സഹായിക്കും. 

Advertisment