Advertisment

ജയിലിലേക്ക് ലഹരി കടത്താന്‍ ശ്രമം; പോലീസിനെ  ആക്രമിച്ച് ഒളിവില്‍പോയ പ്രതി പിടിയില്‍

കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. 

New Update
4424242

കണ്ണൂര്‍: ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മന്‍സിലില്‍ പി.കെ. അര്‍ഷാദിനെയാണ് പിടികൂടിയത്. കണ്ണൂര്‍ തോട്ടടയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അര്‍ഷാദ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. 

കഴിഞ്ഞ മാസമാണ് സംഭവം. കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താന്‍ ശ്രമിച്ചത്. 

എന്നാല്‍, അര്‍ഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

 

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ച് സ്വര്‍ണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചത്.

Advertisment