/sathyam/media/media_files/Gb4hE11ZYHfigPHi0mtW.jpg)
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്‍ണക്കടത്തിന് ഒരു പ്രത്യേക ഓഫീസുമായും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകരോട് നടത്തിയ സംവാദത്തിലാണ് കരുവന്നൂര്‍ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍.
കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് മലയാളിക്ക് ഉറപ്പ് നല്‍കുന്നു. കേസില്‍ ഉന്നത സി.പി.എം. നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇ.ഡി. പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും.
ഇത്തവണ കേരളത്തില്‍ ബി.ജെ.പി. റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും മോദി നിര്‍ദ്ദേശിച്ചു.