മുടിയുടെ ഉള്ളു കൂട്ടാം...

താരന്‍, മറ്റ് അണുബാധകള്‍ എന്നിവയുണ്ടെങ്കില്‍ അവ ചികിത്സിച്ചു മാറ്റുക. 

New Update
be7906dd8899294d0130673232f79617

മുടി വളരാനും ഉള്ളു കൂടാനും ധാരാളം വഴികളുണ്ട്. തലയോട്ടിക്ക് ദോഷകരമായ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കുക എന്നിവ പ്രധാനമാണ്. 

Advertisment

പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. നെല്ലിക്ക പൊടി തൈരില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുന്നത് മുടിയുടെ ഉള്ള് കൂടാന്‍ സഹായിക്കും. 
താരന്‍, മറ്റ് അണുബാധകള്‍ എന്നിവയുണ്ടെങ്കില്‍ അവ ചികിത്സിച്ചു മാറ്റുക. 

കൃത്യമായ ഇടവേളകളില്‍ മുടിയുടെ അറ്റം വെട്ടി വൃത്തിയാക്കുന്നത് മുടിക്ക് ബലം നല്‍കും. മുടിക്ക് ദോഷകരമായ സ്‌ട്രെയ്റ്റനിങ്, കളറിങ് തുടങ്ങിയ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കുകയോ വൈദഗ്ധ്യമുള്ളവരെക്കൊണ്ട് മാത്രം ചെയ്യിക്കുകയോ ചെയ്യുക. 

മുടി കൊഴിച്ചിലോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാം. ആവശ്യമുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹെയര്‍ ബൂസ്റ്റിങ് സപ്ലിമെന്റ്‌സ് കഴിക്കാം.

Advertisment