ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച മനോവിഷമത്തില്‍  ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു

മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് മരിച്ചത് .

New Update
3411414

മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച മനോവിഷമത്തില്‍ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് മരിച്ചത് .

Advertisment

ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക്ഏരിയയ്ക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

കണ്ണൂര്‍ ഐ.സി.ഐ.സി.ഐ. ബേങ്ക് ഉദ്യോഗസ്ഥയാണ്. അഖിലയുടെ ഭര്‍ത്താവ് നണിശേരി സ്വദേശിയും ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. ഇരുവരും ഒന്നിച്ച് പഠിച്ചവരായിരുന്നു. ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരന്‍: അക്ഷയ് (ഇന്ത്യന്‍ ആര്‍മി). മകന്‍: രുദ്ര.

Advertisment