പത്തനംതിട്ട: നാറാണംതോട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. നാറാണാംതോട് സ്വദേശി ജയയ്ക്കാണ് കാലിന് പരിക്കേറ്റത്. ഇവരെ കോന്നിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തിനാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി ജയയ്ക്ക് നേരേ ചാടിവീണ് ആക്രമിക്കുകയായിരുന്നു.