ദേഹാസ്വാസ്ഥ്യം; വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക്  പോയ പത്തുവയസുകാരി മരിച്ചു

വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ്-മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്.

New Update
42424

പാലക്കാട്: വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു. വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ്-മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. ശരീരത്തില്‍ സോഡിയം കുറഞ്ഞുപോയതാണ് മരണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Advertisment

ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. 

 

Advertisment