ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ കസ്റ്റമര്‍കെയറില്‍ വിളിച്ചു; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍, വിവിധ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയത് മൂന്നുപേര്‍

ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് വസ്ത്രം ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി.

New Update
535555

കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത് മൂന്നു പേര്‍. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു.

Advertisment

കസ്റ്റമര്‍ കെയറില്‍നിന്ന് നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡ് നമ്പറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. 

മറ്റൊരു പരാതിയില്‍ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനറിയാതെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. പണം നഷ്ടപ്പെട്ടതിന്റെ തലേദിവസം എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് പുതുക്കുന്നതിന് ഫോണ്‍ വന്നിരുന്നെന്നും അവര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തിരുന്നെന്നും പരാതിക്കാരന്‍ അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് വസ്ത്രം ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. വസ്ത്രം ഇതുവരെയും ലഭിക്കാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment