അതിര്‍ത്തി തര്‍ക്കം; ബന്ധു തള്ളിയിട്ട് വയോധികയ്ക്ക് പരിക്ക്

തുടയെല്ല് പൊട്ടി ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

New Update
68888884488

കൊട്ടാരക്കര: കുടുംബങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയ്ക്ക് മര്‍ദനമേറ്റു. ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍മുക്കില്‍ താമസിക്കുന്ന സരസമ്മ(85)യ്ക്കാണ് പരിക്കേറ്റത്. തുടയെല്ല് പൊട്ടി ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment

സരസമ്മയുടെ അനുജത്തിയുടെ മരുമകള്‍ സരിത എന്ന സൗമ്യയ്‌ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു. സരസമ്മയെ സരിത തള്ളിയിടുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇരു കുടുംബങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം. വീടിന്റെ മുറ്റത്തുകൂടി നടന്നുവരുന്ന സരസമ്മയെ സരിത തള്ളിത്താഴെയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസം മുന്‍പു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisment