Advertisment

കോഴിഫാമിനെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍  വീട് കയറി ആക്രമണം; അയല്‍വാസികള്‍ക്കെതിരേ പരാതി

 ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറപ്പള്ളി വെളിയില്‍ സുജിത്തിന്റെ ഭാര്യ മഞ്ജു (40), മാതാവ് പ്രശോഭ സുരേന്ദ്രന്‍ (64) എന്നിവര്‍ക്ക് പരിക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
646

ചേര്‍ത്തല: കോഴി ഫാമിനെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം.  ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറപ്പള്ളി വെളിയില്‍ സുജിത്തിന്റെ ഭാര്യ മഞ്ജു (40), മാതാവ് പ്രശോഭ സുരേന്ദ്രന്‍ (64) എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സുജിത്തിന്റെ അയല്‍വാസികളും സഹോദരങ്ങളായ അനിരുദ്ധന്‍, ഗിരീശന്‍, ബിനീഷ്, അജീഷ്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. 

Advertisment

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സംഭവം. സുജിത്തിന്റെ അയല്‍വാസി മട്ടുമ്മേല്‍വെളി അനിരുദ്ധന്‍ നടത്തുന്ന കോഴി ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോഴി ഫാമിനെതിരെ അര്‍ത്തുങ്കല്‍ പോലീസില്‍ സുജിത്ത് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു.

വീട്ടുവളപ്പിനുളളിലെ പ്രാര്‍ത്ഥനാലയം ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് മഞ്ജുവിനും പ്രശോഭ സുരേന്ദ്രനും തലയ്ക്ക് പരുക്കേറ്റത്. മഞ്ജുവിന്റെ നെറ്റിയിലെ പരിക്ക് ഗുരുതരമാണെന്നും ഇതിന് തുടര്‍ ചികിത്സ വേണ്ടി വരുമെന്നും സുജിത്ത് പറഞ്ഞു.

 

 

 

Advertisment