Advertisment

13 വയസുള്ള മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് സിഗരറ്റും വലിച്ച് പിന്നിലിരുന്ന് കൂളായി യാത്ര ചെയ്ത് പിതാവ്; കേസും പിഴയും

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
3535555555

മലപ്പുറം: 13 വയസുള്ള മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്ര ചെയ്ത സംഭവത്തില്‍ പിതാവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു. 

Advertisment

കഴിഞ്ഞ ദിവസം മഞ്ചേരി-അരീക്കോട് റോഡില്‍ പുല്ലൂരില്‍ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാഗത്താണ് പുല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാം വിധം സ്‌കൂട്ടറോടിച്ചത്. മകന്‍ വാഹനമോടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇതു വൈറലായതിനു പിന്നാലെയാണ് നടപടി. 

ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ വാഹനമോടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് മാസം മുമ്പ് തൃശൂരില്‍ നിന്നു വാങ്ങിയ സ്‌കൂട്ടറാണിതെന്നും ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമയ്‌ക്കെതിരെയും കേസെടുത്തു.

 

Advertisment