ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/STGqeJolnt59JftaHImO.jpg)
ചെങ്ങന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചയാള്‍ അറസ്റ്റില്‍. വിനീഷ് എന്നയാളാണ് അറസ്റ്റിലായത്.
Advertisment
വാതില്‍ത്തുറന്ന് പുറത്തിറങ്ങിയ വിനീഷ് അസഭ്യം പറഞ്ഞ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സി. അഭിലാഷ്, സി.പി.ഒ. ശ്യാം എന്നിവരുടെ മുഖത്തും കണ്ണിലും കുരുമുളക് സ്‌പ്രേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ച് പോലീസ് വിനീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
സ്ഥിരമായി ഇയാള്‍ വെണ്‍മണി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും മറ്റു ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. മുമ്പ് മന്ത്രി സജി ചെറിയാന്റെ കൊഴുവല്ലൂരിലെ വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസിലും ഇയാള്‍ പ്രതിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us