ഒരു കൈയബദ്ധം പറ്റിയെന്ന് മൊഴി;  ആലപ്പുഴയില്‍ മധ്യവയസ്‌കയെ കൊന്ന്  വീടിനുള്ളില്‍ കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്.

New Update
536634

ആലപ്പുഴ: 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്തു.
 
കഴിഞ്ഞ 18മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തിയെന്ന് ബെന്നി ഇന്ന് രാവിലെ സഹോദരിയുടെ മകളോട് ആദ്യം വെളിപ്പെടുത്തുകയായിരുന്നു. ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. 

Advertisment

ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്തു. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

Advertisment