ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/OQzODGCJBwW2TV7UffrA.jpg)
കോട്ടയം: കോട്ടയത്ത് മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിംഗ് കോംപ്ലെക്‌സിനുള്ളിലെ ഒരു കട മുഴുവനും അഗ്നിക്കിരയായി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ അണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം തുടരുകയാണ്.
Advertisment
ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. പതിനഞ്ചിലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീപിടിത്തം. അധികമായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് കൂടി കോട്ടയത്തുനിന്നും എത്തിയിട്ടുണ്ട്.