ആലപ്പുഴയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരവെ

ഹരിപ്പാട്ടെ തുലാംപറമ്പ് പുന്നൂര്‍ മഠത്തില്‍ കളത്തില്‍ ശങ്കരനാരായണ പണിക്കരുടെ മകന്‍ ശ്രീജിത്താ(36)ണ് മരിച്ചത്.

New Update
4242424

പൂച്ചാക്കല്‍: ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവല ജപ്പാന്‍ ശുദ്ധജല പ്ലാന്റിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഹരിപ്പാട്ടെ തുലാംപറമ്പ് പുന്നൂര്‍ മഠത്തില്‍ കളത്തില്‍ ശങ്കരനാരായണ പണിക്കരുടെ മകന്‍ ശ്രീജിത്താ(36)ണ് മരിച്ചത്. കാറില്‍ ശ്രീജിത്തിന്റെ ഭാര്യ അഭിജ, മകള്‍ ശ്രേഷ്ഠ (ഒരു വയസ്), അമ്മ ശ്യാമള, അഭിജയുടെ അമ്മ വത്സലാ കുമാരി എന്നിവരാണുണ്ടായിരുന്നത്.

Advertisment

ശ്യാമളയെ ഗുരുതര പരിക്കോടെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന യാത്രികനും പരിക്കേറ്റു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ശ്രീജിത്തും കുടുംബവും വീട്ടിലേക്കു മടങ്ങിവരുന്നതിനിടയിലാണ് അപകടം. 

ശ്രീജിത്ത് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ശ്രീജിത്തിന് ഇന്നു ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയാണു പുലര്‍ച്ചെ രണ്ടിന് ഗുരുവായൂരില്‍നിന്ന് യാത്ര പുറപ്പെട്ടത്.

Advertisment