New Update
/sathyam/media/media_files/eboKfTkTvIL0eQI5LFtH.jpg)
ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചു കയറി. കഞ്ഞിക്കുഴി ജി.എസ്.ആര്‍. ടെക്‌സ്‌റ്റൈല്‍സിന്റെ ചില്ലുതകര്‍ത്ത കാര്‍ കടക്കുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും ഇടിച്ചു തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് നാലിനാണ് അപകടം നടന്നത്.
Advertisment
അപകടത്തില്‍ കടയുടെ മുന്‍ഭാഗത്തുള്ള ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു. തുണി വാങ്ങാനെത്തിയ ആളുടെ സ്‌കൂട്ടറാണ് കാര്‍ ഇടിച്ചു തകര്‍ത്തത്. സംഭവത്തില്‍ മാരാരിക്കുളം പോലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us