New Update
/sathyam/media/media_files/2025/02/06/R62Qg7DzSVoy9Pvm6aJp.jpg)
അമ്പലപ്പുഴ: പോക്‌സോ കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി അജ്മല്‍ ആരീഫി(23)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര പീടികയില്‍ വാടകയ്ക്കു താമസിച്ചു വരുകയായിരുന്നു ഇയാള്‍.
Advertisment
ജനുവരി 30നാണ് സംഭവം. സ്‌കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി റെയില്‍വെ സ്റ്റേഷനു സമീപമുള്ള മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗ്രേഡ് സബ് ഇന്‍സ്‌പെകടര്‍മാരായ നവാസ്, പ്രിന്‍സ് എസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ നൗഫല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us