/sathyam/media/media_files/2025/02/10/8Cb2RjY9KGYGpbbWkrN3.jpg)
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ തത്തംപള്ളി വാര്‍ഡ് ജ്യോതി ഭവനില്‍ നവീന്‍ (23), ഹൗസിങ് കോളനി വാര്‍ഡില്‍ വലിയ ചുടുകാടിനു സമീപം അയ്യംപറമ്ബില്‍ എബി (ജോര്‍ജ് വര്‍ഗീസ് -23) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് സൗത്ത് പോലീസിനു പരാതി ലഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് വനിതാ പോലീസിനോട് പെണ്‍കുട്ടി പീഡനവിവരം പറയുകയായിരുന്നു.
ഫോണ്‍ വഴി സൗഹൃദത്തിലായ നവീന്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി അകന്ന നവീന്‍ മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി.
അതേക്കുറിച്ച് അറിയാന്‍ പെണ്‍കുട്ടി നവീന്റെ ബന്ധുക്കളിലൊരാളോട് കാര്യങ്ങള്‍ വിളിച്ചു ചോദിച്ചിരുന്നു. പിന്നീട് നവീന്റെ ബന്ധു എബിയുടെ ഫോണില്‍നിന്നു പെണ്‍കുട്ടിയെ തിരിച്ചു വിളിക്കുകയായിരുന്നു.
തുടര്‍ന്നാണ് എബി പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരം ആറിന് പെണ്‍കുട്ടിയെ ബീച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us