ആലപ്പുഴയില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; തടസം പിടിക്കാനെത്തിയ യുവാവിന് വെട്ടേറ്റു, ഒരാള്‍ അറസ്റ്റില്‍

സംഭവത്തില്‍ പണിക്കന്റയ്യത്ത് മണിക്കുട്ട(57)നെ പോലീസ് അറസ്റ്റ് ചെയ്തു

New Update
424242424

മാന്നാര്‍: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ തടസം പിടിക്കാനെത്തിയ ഒരാള്‍ക്ക് വെട്ടേറ്റു. കിഴക്കേവഴി കല്ലംപറമ്പില്‍ അനിലി(42)നാണ് വെട്ടേറ്റത്. അനില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ ചികിത്സയിലാണ്. 

Advertisment

സംഭവത്തില്‍ പണിക്കന്റയ്യത്ത് മണിക്കുട്ട(57)നെ പോലീസ് അറസ്റ്റ് ചെയ്തു. ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പണിക്കന്റയ്യത്ത് സജുവും അയല്‍വാസി ജ്യോതിഷും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപത്താണ് സംഭവം. സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ അയല്‍വാസികളായ ബന്ധുക്കള്‍ ഇടപെടുകയും തടസം പിടിക്കാനെത്തിയപ്പോള്‍ വെട്ടേല്‍ക്കുകയുമായിരുന്നു. 
അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment