വയറുവേദന മാറാന്‍ ഇടന ഇല

വഴനയിലയില്‍ അടങ്ങിയിട്ടുള്ള കഫിക് ആസിഡ്, റൂട്ടിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. 

New Update
cinnamomum-verum-2

ഇടന ഇലയ്ക്ക് (വഴനയില) മികച്ച ഔഷധ ഗുണങ്ങളുണ്ട്. വഴനയില ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ നീരാവി ശ്വസിക്കുന്നത് കഫം ഇളക്കാനും ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റാനും സഹായിക്കും. ഇത് കഫക്കെട്ട്, ആസ്ത്മ ലക്ഷണങ്ങള്‍, മറ്റ് ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു.

Advertisment

വഴനയില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും. വഴനയിലയില്‍ അടങ്ങിയിട്ടുള്ള കഫിക് ആസിഡ്, റൂട്ടിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. 

ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്താനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. വഴനയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

വഴനയിലയുടെ ശക്തമായ ആന്റിബാക്ടീരിയല്‍ സ്വഭാവം അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു. വഴനയിലയുടെ സുഗന്ധം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Advertisment