വിശപ്പ് കുറയ്ക്കാന്‍ വെണ്ടയ്ക്ക വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ സഹായിക്കും.

New Update
okra-water-fi

വെണ്ടയ്ക്ക വെള്ളം എന്നത് വെണ്ടയ്ക്ക വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്ന പാനീയമാണ്. വെണ്ടയ്ക്കയിലുള്ള നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ കാരണം വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ സഹായിക്കും.

Advertisment

വിറ്റാമിന്‍ എ, സി തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിയും. 

വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ അടങ്ങിയതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഓസ്റ്റിയോപെറോസിസ് സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ വെണ്ടയ്ക്ക വെള്ളം ചര്‍മ്മത്തിനും മുടിക്കും തിളക്കം നല്‍കാനും അവയെ ശക്തിപ്പെടുത്താനും സഹായിക്കും.

Advertisment