ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കരിഞ്ചീരകം

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 

New Update
black-cumin-seeds-500x500-2

കരിഞ്ചീരകത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പല അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. 
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കരിഞ്ചീരകം സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. ചര്‍മ്മത്തിലെ അലര്‍ജി, കുരു, സോറിയാസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കരിഞ്ചീരകം. ചര്‍മ്മത്തിന് മൃദുത്വവും നിറവും നല്‍കാന്‍ ഇതിന് കഴിയും. 

കരിഞ്ചീരക എണ്ണ മുടിയില്‍ പുരട്ടുന്നത് മുടി ആരോഗ്യത്തോടെയും ഉള്ളോടെയും വളരാന്‍ സഹായിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷി മെച്ചപ്പെടുത്താന്‍ കരിഞ്ചീരകം സഹായിക്കും. 
ദഹനേന്ദ്രിയ വ്യവസ്ഥയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും. 

Advertisment