സഹിക്കാന്‍ വയ്യേ... പേന്‍ശല്യം!

ബേബി ഓയില്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ തലയില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക.

New Update
lice

തലയിലെ പേന്‍ ശല്യം ഒഴിവാക്കാന്‍ കടകളില്‍ ലഭിക്കുന്ന ഷാംപൂകള്‍ ഉപയോഗിക്കാം അല്ലെങ്കില്‍ കറിവേപ്പില, തുളസി, ബേബി ഓയില്‍, ഒലിവ് ഓയില്‍, ഉള്ളിനീര്, വെളുത്തുള്ളി-നാരങ്ങാനീര് മിശ്രിതം, ബേക്കിങ് സോഡ-കണ്ടീഷണര്‍ മിശ്രിതം തുടങ്ങിയ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാം. 

Advertisment

പേന്‍ നശിപ്പിക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂകളും ക്രീമുകളും ഉപയോഗിക്കാം. ഈ ഷാംപൂകള്‍ എങ്ങനെ പ്രയോഗിക്കണം, എത്ര തവണ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ബേബി ഓയില്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ തലയില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേദിവസം രാവിലെ മുടി നന്നായി ചീകി, ഷാംപൂ ഉപയോഗിച്ച് കഴുകുക. കറിവേപ്പില അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നത് പേന്‍ ശല്യം കുറയ്ക്കാന്‍ സഹായിക്കും.

തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുന്നത് പേന്‍ ശല്യം കുറയ്ക്കും. ഉള്ളിനീര് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നത് പേന്‍ അകറ്റാന്‍ സഹായിക്കും. വെളുത്തുള്ളി ചതച്ച് നാരങ്ങാനീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം ചെയ്ത് ചീപ്പ് ഉപയോഗിച്ച് ചീകി, ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

Advertisment