ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ തേന്‍

ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.

New Update
honey

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍. ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.

Advertisment

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഏറെ നല്ലതാണ് തേന്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളമോ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാന്‍ സഹായിക്കും. 

Advertisment