ചീത്ത കൊളസ്‌ട്രോള്‍ കുറച്ചാല്‍ തേങ്ങാപ്പാല്‍

മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിക്ക് ബലവും തിളക്കവും നല്‍കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു.

New Update
30-1446204310-25-coconut-1596263150

തേങ്ങാപ്പാലില്‍ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. അതുപോലെ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കുന്നു.

Advertisment

മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിക്ക് ബലവും തിളക്കവും നല്‍കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു. വരണ്ട മുടിയുള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്. തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തേങ്ങാപ്പാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഉത്തമമാണ്.

തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.

Advertisment