ദഹനത്തെ ബാധിക്കുന്നത് ഈ കാരണങ്ങള്‍

ഇഷ്ടഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
c42c58b6-b298-4a9a-bacd-c6e618121647

ദഹനക്കേട് (അജീര്‍ണം) എന്നത് ഭക്ഷണം ദഹിക്കാത്ത അവസ്ഥയാണ്. ഇത് വയറ്റില്‍ അസ്വസ്ഥത, നെഞ്ചെരിച്ചില്‍, ഓക്കാനം, വീക്കം, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇഷ്ടഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും.

Advertisment

എരിവുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍, ചില ഭക്ഷണസാധനങ്ങളിലെ ഗ്ലൂട്ടണ്‍ തുടങ്ങിയ ഘടകങ്ങള്‍ ദഹനക്കേടിന് കാരണമാകാം. മാനസിക സമ്മര്‍ദ്ദം ദഹനത്തെ പ്രതികൂലമായി ബാധിക്കാം. ആഗ്‌നേയശോഥം, കുടലിലെ ക്ഷയം തുടങ്ങിയ രോഗങ്ങള്‍, അമിതമായി വളരുന്ന പരോപജീവികള്‍ എന്നിവ ദഹനക്കേടിന് കാരണമാകാം.

ഗാസ്‌ട്രോഎന്ററോസ്റ്റമി, ഗാസ്‌ട്രെക്ടമി പോലുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷം ദഹനനാളത്തിന്റെ ദൈര്‍ഘ്യം കുറയുന്നത് ദഹനക്കേടിന് കാരണമാകും. ചില മരുന്നുകളും ദഹനക്കേടിന് കാരണമാകാറുണ്ട്. ദഹനത്തിന് സഹായിക്കുന്ന ഉമിനീരില്ലായ്മയും ദഹനക്കേടിന് കാരണമാകാം. 

Advertisment