വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട്  മറിഞ്ഞ് അപകടം: ഏഴുവയസുകാരിക്ക് പിന്നാലെ അമ്മയും മരിച്ചു

സംഘത്തിലുണ്ടായിരുന്ന റെജീന (35), സഫ (ഏഴ്) എന്നിവരാണ് മരിച്ചത്. 

New Update
444333333333

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ എഴുവയസുകാരിക്ക് പിന്നാലെ അമ്മയും മരിച്ചു. സംഘത്തിലുണ്ടായിരുന്ന റെജീന (35), സഫ (ഏഴ്) എന്നിവരാണ് മരിച്ചത്. 

Advertisment

15 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജാക്കാട്-നെടുങ്കണ്ടം റൂട്ടില്‍ വട്ടക്കണ്ണിപ്പാറ സ്ലീവാ പള്ളിക്ക് സമീപത്തായിരുന്നു അപകടം.

ഇന്നു രാവിലെ 8.30നായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്താണ് മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞത്. 
തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു 21 അംഗ സംഘം. ഇതില്‍ നാലു മലേഷ്യന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് വിവിധ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

Advertisment