പഴയങ്ങാടി: ചെറുകുന്ന് ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ചെറുകുന്നിലെ എറമുള്ളാന്‍ റഷീദ ആയുര്‍വേദ മെഡിക്കല്‍സ്, പി.വി.എച്ച്. സണ്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്, കെ. ഹംസ ഹാര്‍ഡ്വെയേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്.
ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. കടകളുടെ രണ്ടാം നിലയില്‍നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂരില്‍നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം രണ്ടുമണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇരുസ്ഥാപനങ്ങളിലും സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പിടിച്ചത്.