Advertisment

പൈപ്പുലൈന്‍ പൊട്ടി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി, രോഗികള്‍ പ്രതിസന്ധിയില്‍

പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികള്‍.

New Update
24344444

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി പ്രതിസന്ധി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികള്‍.

Advertisment

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളം മുടങ്ങുന്നത് പതിവാകുകയാണ്. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെള്ളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, ബക്കറ്റില്‍ ശേഖരിച്ച വെളളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാര്‍ഡുകളില്‍ എത്തിക്കുന്നത് ശ്രമകരമായിരുന്നു.

പടിക്കെട്ട് കയറിയാണ് പലരും വാര്‍ഡുകളിലെ ടോയ് ലറ്റുകളില്‍ വെളളം എത്തിച്ചത്. വിഷയം വിവാദമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. വൈകുന്നേരത്തിനുളളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Advertisment