രാഹുല്‍ തന്നെ വിവാഹം ചെയ്തിരുന്നു, ഈ വിവാഹം നിലനില്‍ക്കെയാണ് വീണ്ടും വിവാഹിതനായത്, രാഹുലിന്റെ വിവാഹം നടന്നതറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെ; പരാതിയുമായി പനയ്ക്കപ്പാലം സ്വദേശിനി

രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനയ്ക്കപ്പാലം സ്വദേശിനിയായ യുവതി രംഗത്തെത്തി. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
7547547

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുല്‍ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനയ്ക്കപ്പാലം സ്വദേശിനിയായ യുവതി രംഗത്തെത്തി. 

Advertisment

നേരത്തെ ഈ യുവതിയുമായി രാഹുലിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെന്നും ഇത് നിലനില്‍ക്കെയാണ് രാഹുല്‍ വീണ്ടും വിവാഹിതനായത്. രാഹുലിന്റെ വിവാഹം നടന്നതറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നും യുവതി വെളിപ്പെടുത്തി.