ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; രണ്ട് മാസം ഗര്‍ഭിണിയായ യുവതി നാലു വയസുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു

വടകര സ്വദേശിയായ യുവാവ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.

New Update
4242442222

താമരശേരി: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisment

 വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമായിരുന്നു പരാതി.

അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാകുകയായിരുന്നു. പിന്നീട് ഇവരെ താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി.

തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി 10ന് ജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് യുവതി. അഞ്ച് വര്‍ഷം മുമ്പാണ് താമരശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്.

വടകര സ്വദേശിയായ യുവാവ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.

 

Advertisment