വടകര: കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊളത്തറ മോഡേണ്‍ ബസാറില്‍ കല്ലുവെട്ടില്‍ കുഴി എരഞ്ഞിക്കല്‍ യാസര്‍ അറാഫത്തി(32)നെയാണ് വടകര എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചത്.
2019 മാര്‍ച്ച് 18നാണ് സംഭവം. കസബ എം.എം. അലി റോഡില്‍ പഴയ ഡേവിസണ്‍ തിയേറ്ററിന് മുന്നില്‍വച്ച് രണ്ട് ബാഗുകളിലായി സൂക്ഷിച്ച 14.75 കിലോ ഗ്രാം കഞ്ചാവുമായാണ് കസബ പോലീസ് ഇയാളെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ.വി. ലിജീഷ് ഹാജരായി.