പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രിയേഷ് എന്നയാള്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു.
നല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെത്തുടര്‍ന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വീട് നിര്‍മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ ആറ് തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
തൊഴിലാളികള്‍ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പോലീസിന് മൊഴി നല്‍കിയിരുന്നു.