New Update
/sathyam/media/media_files/2025/05/08/S6PIm2aVxDtuA2gqFiVf.jpg)
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മലാല യൂസ്ഫായി.
Advertisment
സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാര്‍ഗം സമാധാനമാണ്. വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്.
സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികള്‍ക്കെതിരെ ഒന്നിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കന്മാരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവര്‍ക്ക് താന്‍ അഗാധമായ അനുശോചനം അറിയിക്കുന്നെന്നും മലാല പ്രതികരിച്ചു.