Advertisment

കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി  ബന്ധപ്പെട്ട് നടന്‍ വിനായകനും നാട്ടുകാരും തമ്മില്‍ തര്‍ക്കം; വീഡിയോ പുറത്ത്

തനിക്ക് ദര്‍ശനം നടത്തണമെന്ന് വിനായകന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

New Update
5435535

പാലക്കാട്: കല്‍പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടന്‍ വിനായകനും നാട്ടുകാരും തമ്മില്‍ തര്‍ക്കം. രാത്രി ക്ഷേത്രത്തിന്റെ നട അടച്ചശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Advertisment

എന്നാല്‍, രാത്രി 11ന് കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് സ്ഥലത്തുള്ള നാട്ടുകാര്‍  അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്.  താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്നും വീഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം.

എന്നാല്‍,ാ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചരണം തള്ളി ക്ഷേത്രം ഭാരവാഹികള്‍. രാത്രി 11 കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ സുഭാഷ് കല്‍പ്പാത്തി പറഞ്ഞു.

രാത്രി 10.30കഴിഞ്ഞ് കല്‍പ്പാത്തിയിലെത്തിയ ചലചിത്രതാരം വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തനിക്ക് ദര്‍ശനം നടത്തണമെന്ന് വിനായകന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ പ്രചരണം തികച്ചും അവാസ്ഥവമെന്നാണ് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ സുഭാഷ് കല്‍പ്പാത്തി പറയുന്നത്.

ക്ഷേത്രപരിസരത്ത് വച്ച് പ്രദേശവാസിയായയാളോട് വിനായകന്‍ കയര്‍ത്തെന്നും പ്രദേശവാസികള്‍ പറയുന്നു. വിനായകന്‍ വിളിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Advertisment