ഹസന്റെ സംസ്‌കാരമില്ലാത്ത വാക്കുകള്‍, അതിന്  മറുപടിയില്ല: അനില്‍ ആന്റണി

നിയമപരമായ നടപടി കാത്തിരുന്ന് കാണാം. കര്‍മ്മം പോലെ കാര്യങ്ങള്‍ വന്നോളുമെന്നും അനില്‍ പറഞ്ഞു.

New Update
464646

പത്തനംതിട്ട: പിതൃനിന്ദ നടത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ ആന്റണി.

Advertisment

കാലഹരണപ്പെട്ട നേതാവ് എന്ന് താന്‍ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെ.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡന്റെന്നും  ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വേറെ മറുപടിയില്ലെന്നും അനില്‍ പറഞ്ഞു.  

വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാന്‍ പോകുന്നില്ല. നിയമപരമായ നടപടി കാത്തിരുന്ന് കാണാം. കര്‍മ്മം പോലെ കാര്യങ്ങള്‍ വന്നോളുമെന്നും അനില്‍ പറഞ്ഞു.

Advertisment