Advertisment

രക്ഷയില്ല, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട്  കടുക്കും; 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. 

New Update
44646466

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില ഈ ദിവസങ്ങളില്‍ ഉണ്ടാകും. വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. 

Advertisment

കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും.

ഇവിടങ്ങളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലകളില്‍ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

 

Advertisment