Advertisment

വയനാട് ഡി.സി.സിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കും, ഒരു വിട്ടുവീഴ്ചയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല: വി.ഡി. സതീശന്‍

"പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍നടപടി"

New Update
242424

തിരുവനന്തപുരം: വയനാട് ഡി.സി.സിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Advertisment

കുടുംബത്തിന്റെ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടക്കുന്നത്. സത്യസന്ധവും നീതിപൂര്‍വ്വവുമായ നടപടികള്‍ മാത്രമാണ് പാര്‍ട്ടി സ്വീകരിക്കുക. ഒരു വിട്ടുവീഴ്ചയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍നടപടി.

കെ.എഫ്.സി. നിക്ഷേപ വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടും. 50,000 കോടി കടബാധ്യതയുള്ള കമ്പനിയില്‍ പണം നിക്ഷേപിച്ചതിലൂടെ സംസ്ഥാനത്തിന് 103 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനകാര്യ മന്ത്രിയും മുന്‍ ധനകാര്യ മന്ത്രിയും ഇക്കാര്യത്തില്‍ മറുപടി പറയണം. സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും സതീശന്‍ പറഞ്ഞു.

Advertisment