കുട്ടികളിലെ ഇക്കിള്‍; കാരണങ്ങള്‍

സാധാരണയായി ഇക്കിള്‍ ഏതാനും മിനിറ്റുകളില്‍ തനിയെ മാറും.

New Update
OIP (7)

കുട്ടികളില്‍ ഇക്കിള്‍ വരുന്നത് ഡയഫ്രം പേശിയുടെ തുടര്‍ച്ചയായുള്ള സങ്കോചം കൊണ്ടാണ്. ഇത് സ്വരതന്തുക്കളെ അടച്ച് വായു പുറത്തേക്ക് തള്ളുന്ന ശബ്ദമുണ്ടാക്കുന്നു. സാധാരണയായി ഇക്കിള്‍ ഏതാനും മിനിറ്റുകളില്‍ തനിയെ മാറും.

Advertisment

അതിവേഗം ഭക്ഷണം കഴിക്കുന്നതും ആര്‍ത്തിപിടിച്ചു കഴിക്കുന്നതും ഇക്കിളിന് കാരണമാവാം. എരിവുള്ളതും ചൂടേറിയതും തണുപ്പുള്ളതുമായ ഭക്ഷണം ഇക്കിളിനെ പ്രേരിപ്പിക്കുന്നു.

കാര്‍ബണേറ്റഡ് പാനീയങ്ങളും ഇക്കിളിന് കാരണമാവാം. കുട്ടിക്ക് അമിതമായ ഭയം, ഉത്കണ്ഠ, അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം എന്നിവയുണ്ടെങ്കില്‍ ഇക്കിളുണ്ടാകാം. കുട്ടികളില്‍ സാധാരണയായി കാണുന്ന വയറുവേദന, അസിഡിറ്റി, ഗ്യാസ്ട്രോഎന്ററൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇക്കിളിന് കാരണമാവാം.

Advertisment