കടുത്തുരുത്തി: പൂഴിക്കോല്‍ പള്ളിയുടെ മുന്‍വശത്തുള്ള വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ ഗ്രോട്ടോ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു.
രാവിലെ വിശുദ്ധ കുര്‍ബാനക്കെത്തിയ വിശ്വാസികള്‍ ഗ്രോട്ടോയിലെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് വികാരിയച്ഛനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ കൈക്കാരന്മാരും വിവിധ ഭക്ത സംഘടന നേതാക്കന്മാരും ഇക്കഴിഞ്ഞ തിരുനാള്‍ പ്രസുദേന്തി അടക്കമുള്ള ഇടവക വിശ്വാസികളും നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി.
കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ് സ്ഥലത്തെത്തി. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.