New Update
/sathyam/media/media_files/2024/12/23/xofJuGxGRDGguNHqZ3rI.jpg)
ആലപ്പുഴ: ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പിടിയിലായി. കായംകുളം പെരുമണ പുതുവല്‍വീട്ടില്‍ കുഞ്ഞുമോനാ(54)ണ് പിടിയിലായത്.
Advertisment
കുഞ്ഞുമോന്‍ താമസിക്കുന്ന വള്ളിക്കാവിലെ വാടകവീട്ടിലാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തിവന്നത്. ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജു, എസ്.ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹിം, എസ്.സി.പി.ഒ. ഹാഷിം, സി.പി.ഒ. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us