ആലപ്പുഴയില്‍ താറാവ് വില്‍പ്പനയ്ക്ക് നിയന്ത്രണം; മുഴുവന്‍ താറാവുകളെയും കൊന്നൊടുക്കും

പഞ്ചായത്തുകളിലെ മുഴുവന്‍ താറാവുകളെയും ഉടന്‍ കൊന്നൊടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

New Update
2242424

ആലപ്പുഴ: ജില്ലയില്‍ താറാവ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടനാട് എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവന്‍ താറാവുകളെയും ഉടന്‍ കൊന്നൊടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

Advertisment

ജില്ലാ കലക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

Advertisment