/sathyam/media/media_files/9MN8OldCkHGggZ0ZOzN9.jpg)
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫുചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറിയ സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോര്‍ട്ടികള്‍ച്ചര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി. അനില്‍ (20), പെണ്ണുക്കര സ്വദേശി ആദര്‍ശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമല്‍ രഘു (19), നെടുമുടി സ്വദേശി അജിത്ത് പി. പ്രസാദ് (18), കൈനകരി സ്വദേശി അതുല്‍ ഷാബു (19) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതി നന്ദു ഐ.ടി.ഐയിലെ രണ്ടാംവര്‍ഷ ഇലക്ട്രീഷ്യന്‍ ട്രേഡിലെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍നിന്നുള്ള നഗ്നചിത്രവുമായി മോര്‍ഫുചെയ്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ്പ് വഴി കൈമാറി. ഇത് മറ്റൊരാളിലേക്കും ടെലഗ്രാം, വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറി.
ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടി പ്രിന്‍സിപ്പല്‍ മുഖാന്തരം പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് സൈബര്‍കുറ്റകൃത്യത്തിനു കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാന്‍ഡുചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us