കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍. തളിപ്പറമ്പ് കളക്ഷന്‍ സെന്ററില്‍ വളണ്ടിയറായാണ് നിഖില പ്രവര്‍ത്തിക്കുന്നത്.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ആരംഭിച്ച കലക്ഷന്‍ സെന്ററിലാണ് നടി എത്തിയത്. രാത്രി വൈകിയും നിഖില സജീവമായി പ്രവര്‍ത്തിച്ച താരത്തിന്റെ വീഡിയോ ഡി.വൈ.എഫ്.ഐ. ഔദ്യോഗിക പേജില്‍ പങ്കുവച്ചു.