/sathyam/media/media_files/cQhmUqrlxxkjHX5OVNGO.jpg)
കൊട്ടാരക്കര: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂര്‍ ഓട്ടുമലയില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി പി. അനുപമയ്ക്കായി കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി-1ല്‍ ജാമ്യാപേക്ഷ നല്‍കി. വിദ്യാര്‍ഥിയായ അനുപമയുടെ പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.
ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാര്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (51), ഭാര്യ എം.ആര്‍. അനിതാകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവരാണ് പ്രതികള്‍.
മോചനദ്രവ്യം നേടാന്‍ കഴിഞ്ഞ നവംബര്‍ 27ന് വൈകിട്ട് നാലരയോടെ ഓയൂരില്‍ നിന്നും ആറു വയസുകാരിയെ കാറില്‍ കടത്തി കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവരും ജയിലിലാണ്.
കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബര്‍ 2ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us